19 മത് ഡോൾവൻ കൺവൻഷൻ ഫെബ്രുവരി 7 ഇന്ന് ആരംഭിക്കുന്നു
മസിഹി മണ്ഡലി സഭകളുടെ പത്തൊൻപതാം വാർഷിക സമ്മേളനം ഡോൾവൻ കൺവൻഷൻ ഫെബ്രുവരി 7 മുതൽ 11 വരെ മസിഹി മണ്ഡലി ഡോൾവൻ കൺവൻഷൻ സെൻ്ററിൽ നടത്തപ്പെടും. പ്രസ്തുത സമ്മേളനത്തിൽ പാസ്റ്റർമാരായ ഷിബു തോമസ്, മനോജ് തോമസ്, സാക് വർഗീസ്, ജേക്കബ് തോമസ്, സതീഷ് കുമാർ, സിബി തോമസ്, ചാണ്ടി വർഗീസ് എന്നിവർ വിവിധ സെഷനുകളിൽ ദൈവവചന പ്രഘോഷണം നടത്തും. ലോകത്തിന്റെ വിവിധ ഇടങ്ങളിൽനിന്നും അനേകർ പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ സിസ്റ്റർ ഷീനൂ മറിയം & സീയോൻ വർഷിപ്പ് ടീം ഡൽഹി ആരാധനക്ക് നേതൃത്വം നൽകും. അഞ്ച് ദിനങ്ങൾ നീണ്ടുനിൽക്കുന്ന ഡോൾവൻ കൺവൻഷനിൽ യുവജന സമ്മേളനം, സഹോദരി സമ്മേളനം, യുവജന സമ്മേളനം, മിഷനറി സമ്മേളനം എന്നിവ നടത്തപ്പെടും .