മേരി കോവൂരിന്റെ ജീവചരിത്രം പ്രകാശനം ചെയ്യുന്നു
തിരുവല്ല: സിസ്റ്റർ മേരി കോവൂർ: സുവിശേഷത്തിന്റെ കൊടുങ്കാറ്റായി മാറിയ സ്ത്രീ ശബ്ദം എന്ന മലയാള ഗ്രന്ഥം ഫെബ്രു. 7 വൈകിട്ട് അഞ്ചിന് കോവൂർ ഭവനത്തിനു സമീപമുള്ള കാവുംഭാഗം ദൈവസഭയിൽ പാസ്റ്റർ എം എ വർഗീസ് ബാംഗ്ലൂർ പ്രകാശനം ചെയ്യും.
പാസ്റ്റർ ബാബു ചെറിയാൻ, ഡോ. എ കെ ജോർജ്, സിസ്റ്റർ സാറാ കോവൂർ ജോർജ് എന്നിവർ പ്രസംഗിക്കും. ഡോ. ജോനാഥാൻ ജോർജ് ഗ്രാമി അവാർഡ് ജേതാവായ മേരി ആൻ എന്നിവർ സംഗീതശുശ്രൂഷ നയിക്കും.
മലയാളത്തിലും ഇംഗ്ലിഷിലും പ്രസിദ്ധികരിച്ച മേരി കോവൂരിന്റെ ജീവചരിത്രം തയ്യാറാക്കിയിരിക്കുന്നത്
സിസ്റ്റർ സാലി മോനായിയാണ്.