ലക്ഷ്യം തെറ്റാതെ ജീവിതയാത്രയില്‍ മുന്നേറുക: പാസ്റ്റര്‍ ബെനിസണ്‍ മത്തായി
തിരുവല്ല: മനുഷ്യ ജീവിതത്തിന് ഒരു ലക്ഷ്യം ഉണ്ട് പ്രസ്തുത ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് ഏവരും. ചിലര്‍ ലക്ഷ്യം മനസ്സിലാക്കി യാത്ര ചെയ്യുന്നു, ചിലര്‍ അതിനെ കാര്യമാക്കാതെ അലക്ഷ്യമായി യാത്ര ചെയ്യുന്നു. ജീവിത വിജയം ഉണ്ടാകണമെങ്കില്‍ നമ്മുടെ യാത്രയുടെ ലക്ഷ്യത്തെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണമെന്ന് സെന്‍ട്രല്‍ വെസ്റ്റ് റീജിയിന്‍ അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പ് പാസ്റ്റര്‍ ബെനിസണ്‍ മത്തായി പറഞ്ഞു. ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 101-ാമത് ജനറല്‍ കണ്‍വന്‍ഷന്റെ നാലാം ദിനം പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസ്സാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ ലക്ഷ്യ ബോധം നഷ്ടപ്പെടുന്നവര്‍ക്ക് മാര്‍ഗ്ഗദര്‍ശിയാണ് ക്രിസ്തുമാര്‍ഗ്ഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവാഞ്ചലിസം ബോര്‍ഡ് ഡയറക്ടര്‍ പാസ്റ്റര്‍ റ്റി. എ ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍മാരായ സണ്ണി താഴാംപള്ളം, റെജി ശാസ്താംകോട്ട എന്നിവര്‍ പ്രസംഗിച്ചു.
ലേഡീസ് സമ്മേളനത്തിന് കേരളാ സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പ് പാസ്റ്റര്‍ സി. സി തോമസ് അദ്ധ്യക്ഷത വഹിച്ചു, ലേഡിസ് മിനിസ്ട്രി സംസ്ഥാന പ്രസിഡന്റ് സിസ്റ്റര്‍ സുനു തോമസ് സ്വാഗത പ്രസംഗം നടത്തി. സ്റ്റേറ്റ് ഓര്‍ഗനൈസര്‍ സിസ്റ്റര്‍ ഷോണ്‍ തോമസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അക്കാമ്മ ജോര്‍ജ് സങ്കീര്‍ത്തനം വായനയ്ക്ക് നേതൃത്വം നല്കി. സന്നദ്ധപ്രവര്‍ത്തന വിശദീകരണം ലീലാമ്മ അലക്‌സാണ്ടര്‍ നടത്തി. സഹോദരിമാരായ അന്നമ്മ നൈനാന്‍, റീജാ ബിജു എന്നിവര്‍ പ്രസംഗിച്ചു. ബോര്‍ഡ് മെമ്പര്‍ ഷാരിന്‍ സ്‌കറിയാ കൃതജ്ഞതാ പ്രസംഗം നടത്തി.
മിഷണറി സമ്മേളനത്തിന് പാസ്റ്റര്‍ ഈ. എസ് ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍മാരായ വര്‍ഗീസ് ജോണ്‍, അനില്‍ കൊടിത്തോട്ടം എന്നിവര്‍ പ്രസംഗിച്ചു.
പാസ്റ്റര്‍മാരായ ഡെന്നീസ് വര്‍ഗിസ്, ആര്‍. എസ് ദിന്‍കര്‍, റെന്നി ജോണ്‍ ഇടപറമ്പില്‍, കെ.വി മാത്യു, തോമസ് ജോര്‍ജ്, ജോണ്‍ മത്തായി, ബേസില്‍ തോമസ്, കെ.കെ ഐസക്, സി. ഐ തോമസ്, സഹോദരിമാരായ പൊന്നമ്മ അലക്‌സാണ്ടര്‍, മോളി രാജു, ഗ്രേസി ജോണ്‍സന്‍, സാലമ്മ ജോണ്‍ എന്നിവര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം കൊടുത്തു.
രാവിലെ 7.45 മുതല്‍ ധ്യാനയോഗം
9.00 മുതല്‍ 1.00 വരെ സെമിനാരികളുടെ ഗ്രാജുവേഷന്‍ സമ്മേളനം
2.00 മുതല്‍ 4.30 വരെ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സമ്മേളനം
അദ്ധ്യക്ഷന്‍ പാസ്റ്റര്‍ മാത്യു ബേബി
പ്രസംഗകന്‍: പാസ്റ്റര്‍ ബിനു പി ജോര്‍ജ്