ഐപിസി ഹെബ്രോൻ ബൈബിൾ കോളജ് ബിരുദദാനം നടന്നു

Pastor Sam P. Joseph (Seminary Chairman)

കുമ്പനാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ അംഗീകൃത വേദപാഠശാലയായ ഹെബ്രോൻ ബൈബിൾ കോളജ് പിജി കോഴ്സ് ബിരുദദാന സമ്മേളനം നടന്നു. 32-ാമത് പിജി കോഴ്സ് ബിരുദദാനം ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ കെ.സി.തോമസ്‌ നിർവഹിച്ചു. സഭക്കും പൊതുസമൂഹത്തിനും നന്മ ലഭിക്കുന്ന പ്രവർത്തനങ്ങളാകണം ശുശ്രൂഷകരിൽ നിന്നും ഉണ്ടാകേണ്ടതെന്ന് പ്രിൻസിപ്പൽ കൂടിയായ പാസ്റ്റർ കെ.സി.തോമസ്‌ പറഞ്ഞു. സർട്ടിഫിക്കറ്റുകൾ പാസ്റ്റർ കെ.സി.തോമസ് വിതരണം ചെയ്തു. വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ഏബ്രഹാം ജോർജ് അധ്യക്ഷത വഹിച്ചു.

കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, ഭാരവഹികളായ പാസ്റ്റർ രാജു ആനികാട്, പി.എം.ഫിലിപ്പ്, ജെയിംസ് ജോർജ്, സെമിനാരി ബോർഡ് ചെയർമാൻ പാസ്റ്റർ സാം പി.ജോസഫ്, സെക്രട്ടറി പീറ്റർ മാത്യു കല്ലൂർ, മാനേജർ പീറ്റർ മാത്യു വല്യത്ത്, ഡീൻ പാസ്റ്റർ പി.എ.മാത്യു, വൈസ് ചെയർമാൻ പാസ്റ്റർ ഏബ്രഹാം വർഗീസ്, ജോയിൻ്റ് സെക്രട്ടറി തോമസ്‌ ജോർജ് കട്ടപ്പന, പാസ്റ്റർമാരായ ജോൺ റിച്ചാർഡ്, ജോസ് കെ.എബ്രഹാം, ജോൺ തോമസ്‌, ഷിബിൻ സാമുവൽ എന്നിവർ പ്രസംഗിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply