നിരണം സ്വദേശി കുര്യൻ തോമസ് (59) യു.കെയിലെ കവന്ററിയിൽ മരണമടഞ്ഞു
കവന്ററി: നിരണം സ്വദേശി കുര്യൻ തോമസ് (59) കവന്ററി യൂണിവേഴ്സിറ്റി ആശുപത്രിയിൽ വച്ച് കഴിഞ്ഞ ദിവസം മരണമടഞ്ഞു. ഹൃദയസ്തംഭനം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഇതേ ആശുപത്രിയിലെ ജീവനക്കാരനായിരുന്ന കുര്യൻ തോമസ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഒരാഴ്ചയോളമായി ചികിത്സയിൽ തുടരുകയായിരുന്നു. യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്‌സായ അന്നമ്മയാണ് ഭാര്യ.
സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഇടയിൽ ‘സാമച്ചായൻ’ എന്ന് അറിയപ്പെട്ടിരുന്ന കുര്യൻ തോമസിന്റെ വേർപാടിൽ ഏറെ ദു:ഖിതരാണ് കവന്ററിയിലെ മലയാളി സമൂഹം. കുര്യൻ തോമസിന്റെ സംസ്കാരം നാട്ടിൽ വെച്ച് നടത്താനാണ് ബന്ധുക്കൾ ആഗ്രഹിക്കുന്നതെന്ന് കവന്ററി കേരള കമ്മ്യൂണിറ്റി പ്രസിഡന്റ് ബിപിൻ ലൂക്കോസ് പണ്ടാരശ്ശേരിൽ, സെക്രട്ടറി ജോൺസൻ യോഹന്നാൻ എന്നിവർ പറഞ്ഞു. മിഡ്‌ലാൻഡ്സ് ഹെർമോൻ മാർത്തോമാ ചർച്ച് ഇടവകാംഗമാണ്. പൊതുദർശനവും സംസ്കാരവും പിന്നീട്. ദു:ഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരേ പ്രാർത്ഥനയിൽ ഓർത്താലും.




- Advertisement -