തിരുവല്ല: പ്രശ്നകലുഷിതമായ ലോകത്തിൽ നമ്മുടെ ശ്രദ്ധ കർത്താവിൽ ആയിരിക്കണമെന്ന് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് അന്തർദേശീയ പ്രസിഡന്റ് പാസ്റ്റർ ജോൺ തോമസ്. കുട്ടിക്കാനം മാർ ബസെലിയോസ് കോളേജ് ഓഫ് എഞ്ചിനിയറിങ്ങിൽ സി ഇ എം 64-മത് ജനറൽ ക്യാമ്പിന്റെ സമാപന ദിവസം സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. പാസ്റ്റർ ജെ പി വെണ്ണിക്കുളം പരിഭാഷപ്പെടുത്തി. മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസ് സമാപന സന്ദേശം നൽകി.
വൈസ് പ്രസിഡന്റ് പാസ്റ്റർ ജോസ് ജോർജ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ ജോമോൻ ജോസഫ്, പാസ്റ്റർ സാംസൺ തോമസ്, പാസ്റ്റർ സി ഏലിയാസ്, പാസ്റ്റർ ഫിലിപ്പ് എബ്രഹാം,പാസ്റ്റർ സോവി മാത്യു, പാസ്റ്റർ കെ വി ഡാനിയേൽകുട്ടി, പാസ്റ്റർ സാം റ്റി മുഖത്തല തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ട്രഷറർ പാസ്റ്റർ ടോണി തോമസ് കൃതജ്ഞത അറിയിച്ചു. 26ന് ക്യാമ്പ് സി ഇ എം ജനറൽ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ‘Fixing our eyes’ എന്ന ചിന്താവിഷയത്തിൽ പാസ്റ്റർ അനീഷ് കൊല്ലംകോട് പ്രബന്ധം അവതരിപ്പിച്ചു. പാസ്റ്റർ എബ്രഹാം ക്രിസ്റ്റഫർ & ടീം, ഷാരൂൻ വർഗീസ്, ഇമ്മനുവേൽ കെ ബി തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.
ദൈവവചന ക്ലാസുകൾ ,മിഷൻ ചലഞ്ച്, കാത്തിരിപ്പ് യോഗം, ഗ്രൂപ്പ് തിരിച്ചുള്ള കൗൺസിലിംഗ് സെഷനുകൾ, മ്യൂസിക് നൈറ്റ്, കുട്ടികൾക്കായി സി ഇ എം കിഡ്സ് എന്നിവ ക്യാമ്പിന്റെ പ്രത്യേകതകൾ ആയിരുന്നു. പാസ്റ്റർ മാത്യു വർഗീസ്, പാസ്റ്റർ അനീഷ് കൊല്ലംകോട്, പാസ്റ്റർ ജോയ് എബ്രഹാം, പാസ്റ്റർ റ്റി വി ജെയിംസ്, പാസ്റ്റർ നന്നു കെ, പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ്, പാസ്റ്റർ എബി ജോൺ, പാസ്റ്റർ സാം ജി എസ്, പാസ്റ്റർ ബിനു എബ്രഹാം, പാസ്റ്റർ ഷിബു മാത്യു, ഇവാ. എബി ബേബി, ബ്രദർ സിജോ പി, സിസ്റ്റർ രഞ്ജി സാം, സിസ്റ്റർ ഷിബി മാത്യു തുടങ്ങിയവർ വിവിധ സെക്ഷനുകളിൽ ക്ലാസ്സെടുത്തു.
13 വയസ്സ് വരെയുള്ളവർക്കുള്ള കിഡ്സ് ക്യാമ്പിന് തിമഥി ഇൻസ്റ്റിറ്റ്യൂട്ട് നേതൃത്വം നൽകി. ബ്രദർ ഇമ്മാനുവേൽ കെ ബി, ബ്രദർ ഷാരൂൻ വർഗീസ്, പാസ്റ്റർ എബിൻ അലക്സ്, പാസ്റ്റർ എബ്രഹാം ക്രിസ്റ്റഫർ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. ജനറൽ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജോസഫ്, ജനറൽ സെക്രട്ടറി പാസ്റ്റർ സാംസൺ തോമസ്, ജനറൽ ട്രഷറർ പാസ്റ്റർ ടോണി തോമസ്, ജനറൽ കോർഡിനേറ്റർ പാസ്റ്റർ ഹാബേൽ പി ജെ തുടങ്ങിയവർ നേതൃത്വം നൽകി.