ബ്ലെസ് പുന്നപ്ര ഡിസംബർ 27 മുതൽ

തൂക്കുകുളം: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ബെഥേൽ തൂക്കുകുളം സഭയുടെ ആഭിമുഖ്യത്തിൽ 2023 ഡിസംബർ 27 മുതൽ 30 വരെ ( ബുധൻ മുതൽ ശനി വരെ) വൈകുന്നേരം 5 30 മുതൽ 9 മണി വരെ പുന്നപ്ര കളിത്തട്ട് യുപി സ്കൂളിന് കിഴക്കുവശം ബ്ലെസ് പുന്നപ്ര എന്ന പേരിൽ സുവിശേഷ മഹായോഗവും സംഗീതവിരുന്നും നടത്തപ്പെടുന്നു.

പാസ്റ്റർ എബ്രഹാം ജോർജ് ( ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ) ഉദ്ഘാടനം ചെയ്യുന്ന മീറ്റിങ്ങിൽ പാസ്റ്റർ രാജു ആനിക്കാട്, പാസ്റ്റർ സണ്ണികുര്യൻ വാളകം, പാസ്റ്റർ ഫിലിപ്പ് പി തോമസ്, പാസ്റ്റർ അനീഷ് കാവാലം തുടങ്ങിയവർ തിരുവചനത്തിൽ നിന്നും ശുശ്രൂഷിക്കും. ഹസ്സായേൽ ഗോസ്പൽ ടീം ആലപ്പുഴ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും പാസ്റ്റർ എസ് കിഷോർ, ബ്രദർ ജിജിമോൻ തുടങ്ങിയവർ പ്രസ്തുത മീറ്റിങ്ങിനും നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading