NACOG കിക്ക്‌ഓഫ് ജനുവരി 13ന് ഷാർലെറ്റിൽ

ഷാർലെറ്റ്: NACOG 2024 ന്റെ Kick Off മീറ്റിംഗ്, നോർത്ത് കരോലിനയിലെ ഷാർലെറ്റ് പട്ടണത്തിൽ 2024 ജനുവരി 13 ന് നടക്കും. നോർത്ത് അമേരിക്കൻ ദൈവസഭകളുടെ കൂട്ടായ്മയാണ് NACOG. യൂണിയൻ റോഡ് ചർച്ച് ഓഫ് ഗോഡ് ദൈവസഭയിൽ വച്ച് വൈകുന്നേരം 5 മണിക്കാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്. പ്രസ്തുത യോഗത്തിൽ പാസ്റ്റർ സതീഷ് കുമാർ ദൈവവചനത്തിൽ നിന്നും സംസാരിക്കും. ബ്ലെസ്സൺ ആൻഡ്രൂസ്, സാറാ ഡാനി എന്നിവർ കാരോലിനാസ് ക്വയറിനോടും അറ്റ്ലാന്റാ ക്വയറിനോടും ചേർന്ന് ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഷിറിൻ ജോർജ്ജ് നയിക്കുന്ന സംഗീതപരിപാടിയും നടക്കും.

കൂട്ടായ്മയുടെ 27മത് വാർഷിക സമ്മേളനം2024 ജൂലൈ 11 മുതൽ 14 വരെ ഷാർലെറ്റിൽ നടക്കുന്നതിനുള്ള വിപുലമായ ക്രമീകരങ്ങൾ കോൺഫറൻസ് കമ്മിറ്റി നടത്തിവരുന്നതായി പ്രസിഡണ്ട് പാസ്റ്റർ സൈമൺ ഫിലിപ്പ് അറിയിച്ചു. ഷാർലെറ്റിലെ ബെഥേൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ദൈവസഭയുടെ നേതൃത്വത്തിലായിരിക്കും ആതിഥേയത്വം ക്രമീകരിക്കപ്പെടുന്നത്.
Address : 2315 Union Rd, Gastonia, NC 28054

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading