ഹൃദയസ്തംഭനം: ബോബിന്‍ ചെറിയാൻ (43) യു.കെയിൽ മരണമടഞ്ഞു

കോളിറ്റൺ: എക്‌സിറ്ററിനടുത്ത് കോളിറ്റണില്‍ ഏറ്റുമാനൂര്‍ മാമ്പതി സ്വദേശി ബോബിന്‍ ചെറിയാൻ (43 വയസ്സ്) അര്‍ബുദ ചികിത്സയിലിരിക്കെ ഹൃദയസ്തംഭനത്തെ തുടർന്ന് മരണമടഞ്ഞു. എട്ടു മാസം മുമ്പാണ് ബോബിന്‍ നാട്ടില്‍ നിന്നും യു കെ യിലേക്ക് എത്തിയത്. എന്നാല്‍ അധികം വൈകാതെ തന്നെ അര്‍ബുദ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ചികിത്സകള്‍ നടന്ന് രോഗം ഏറെക്കുറെ ഭേദമായി വരുന്നതിനിടെ ഇന്നലെ പുലര്‍ച്ചയോടെയാണ് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞത്.

ഭാര്യ നിഷ ബോബിനും ഒന്‍പത് വയസ്സായ മകള്‍ക്കും അഞ്ചു വയസ്സായ മകനുമൊപ്പം എക്‌സിറ്ററിനടുത്ത് കോളിറ്റണിലായിരുന്നു താമസം. രോഗം സ്ഥിരീകരിച്ചതോടെ ബോബിന് അധികം ജോലിക്കൊന്നും പോകാന്‍ കഴിഞ്ഞിരുന്നില്ല. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply