‘ആരാധനാലയങ്ങളിലും പൊതുസ്ഥലങ്ങളിലും അനിയന്ത്രിതമായുളള ഉച്ചഭാഷിണികള്‍ക്ക് വിലക്ക്’; ആദ്യ ഉത്തരവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്
ഭോപ്പാല്‍: മധ്യപ്രദേശില്‍ ആരാധനാലയങ്ങളിലും പൊതുസ്ഥലങ്ങളിലും അനിയന്ത്രിതമായി ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്. മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം പുറത്തിറക്കുന്ന ആദ്യ ഉത്തരവാണിത്. ഇതിനുപുറമെ പരസ്യമായി പൊതുസ്ഥലങ്ങളില്‍ മാംസക്കച്ചവടം നടത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തി.
അനുവദനീയമായതിനും അളവിലുളള ഉച്ചഭാഷിണി ഉപയോഗത്തിനും ആരാധനാലയങ്ങളിലെ ഡിജെകള്‍ക്കും നിരോധനം ബാധകമാണ്. ഉച്ചഭാഷിണികളുടെ ശബ്ദതീവ്രതപരിശോധിക്കുന്നതിനായി പ്രത്യേകസംഘത്തെയും സംസ്ഥാനത്ത് നിയോഗിക്കും. നിരോധനം നടപ്പാക്കുന്നതിനായി മാര്‍ഗരേഖ തയ്യാറാക്കാനും ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പരസ്യമായി മാംസക്കച്ചവടം നടത്തുന്ന പ്രദേശങ്ങളെ സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കാനും മോഹന്‍ യാദവ് ആവശ്യപ്പെട്ടിട്ടുണ്ട്.