നഞ്ചൻഗോഡ് ഐ പീ സി ബഥേൽ പ്രാർത്ഥനാ മന്ദിരം സഭയുടെ ഒരുക്കുന്ന ഗോസ്പൽ ഫെസ്റ്റിവൽ
മൈസൂർ: ബഥേൽ പ്രാർത്ഥനാ മന്ദിരം സഭയുടെ നേതൃത്വത്തിൽ 2023 ഡിസംബർ 14, 15, 16, തീയതികളിൽ, ദേവി രാമ്മനഹള്ളി, ഊട്ടി റോഡിലൂള്ള നംദീ കൺവൻഷൻ ഹാളിൽ വെച്ച് നടക്കുന്നതായിരിക്കും. പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ രാജൻ ജോൺ, പാസ്റ്റർ സ്റ്റീവൻ സുരേഷ്, പാസ്റ്റർ സി വി ചാക്കോ, പാസ്റ്റർ സന്തോഷ് ചാക്കോ (Principal, NEST, Bible College Mysore) പാസ്റ്റർ ദാനിയേൽ നീലഗിരി എന്നിവർ സന്ദേശങ്ങൾ നൽകുന്നു.
ക്രൈസ്തവ എഴുത്തുപുര കർണ്ണാടക ചാപ്റ്റർ, മൈസൂർ യൂണിറ്റ് പ്രസിഡന്റ് പാസ്റ്റർ, സി റ്റി ജോസഫ് (പാസ്റ്റർ ബെന്നി) ഈ മീറ്റിംഗുകൾക്ക് നേതൃത്വം നൽകുന്നു. ഡിസംബർ 14 ന് വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന മീറ്റിംഗ്, തുടർന്ന് 15, 16 തീയതികളിൽ രാവിലെ 10.30 -1.30 വരെയും , വൈകുന്നേരം 6 മുതൽ 9 വരെയും ആയിരിക്കും നടക്കുന്നത്.