ഫിലിപ്പ് സി രാജൻ (42) യൂകെയിലെ കെന്റിൽ മരണമടഞ്ഞു
മെയ്ഡ്സ്റ്റോൺ: കെന്റിലെ മെയ്ഡ്സ്റ്റോണിൽ കായംകുളം സ്വദേശി മരണമടഞ്ഞു. കായംകുളം ഇല്ലിപ്പാക്കുളം ചാതവന ഫിലിപ്പ് സി രാജനാണ് (42) ഇന്ന് രാവിലെ വിടപറഞ്ഞത്. അസുഖബാധിതനായി മെയ്ഡ്സ്റ്റോൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാത്രിയോടെ കാർഡിയാക് അറസ്റ്റ് വരികയും മരണം സംഭവിക്കുകയുമായിരുന്നു. ഭൗതിക ശരീരം മോർച്ചറിയിലേക്ക് മാറ്റിയതായാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. സംസ്കാരം പിന്നീട്.
പരേതൻ കാന്റർബറി മാർത്തോമാ ചർച്ച് ഇടവകാംഗമാണ്. ഭാര്യ ടെറി മെയ്ഡ്സ്റ്റോൺ ഹോസ്പിറ്റലിൽ ഫിസിയോളജിസ്റ്റ് ആണ്. മക്കൾ മാത്യു, സാറ. ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളേയും പ്രിയപ്പെട്ടവരെയും പ്രാർത്ഥനയിൽ
ഓർത്താലും