സൂസമ്മ എബ്രഹാം (87) അക്കരെ നാട്ടിൽ
മുളവന: മുളക്കുഴ ചിറമേൽ C.V. എബ്രഹാമിന്റെ സഹധർമ്മിണി സൂസമ്മ എബ്രഹാം (87 വയസ്സ്) കർത്താവിൽ നിദ്രപ്രാപിച്ചു. ഭൗതിക ശരീരം ഇന്ന് (30.11.2023 വ്യാഴാഴ്ച) വൈകുന്നേരം 6 മണിക്ക് മുളവന (ഇടമലയിൽ ) ഉള്ള ഭവനത്തിൽ കൊണ്ട് വരുന്നതാണ്. നാളെ രാവിലെ (1.12.2023 വെള്ളിയാഴ്ച) മുളവന കാൽവറി ചർച്ചിൽ 9 മണി മുതൽ സംസ്ക്കാര ശുശ്രൂഷ ആരംഭിച്ച്, ഉച്ചക്ക് ഒരു മണിക്ക് കാരിക്കൽ ഉള്ള സഭാ സെമിത്തേരിയിൽ ഭൗതിക ശരീരം അടക്കം ചെയ്യുന്നതാണ്.
മക്കൾ: ജോയിസ് (വയനാട്), പാസ്റ്റർ ജോർജ് എബ്രഹാം (മുളവന), സാം എബ്രഹാം (ചെന്നൈ), മരുമക്കൾ: ജോസ് (വയനാട്), സുജ (മുളവന), ലിറ്റി (ചെന്നൈ)
കൊച്ചു മക്കൾ. ജെസ്ന, പാസ്റ്റർ ജിന്റോ, ജെസ്റ്റീ, ജെൻസൺ, ജോബിൻ, മഞ്ജു, ജോവാന, ജെൻസി, അർപ്പിത്, ജോയൽ.