“ദി ഗോസ്പൽ കാരവൻ” ഡിസംബർ 15 മുതൽ തിരുവല്ലയിൽ
തിരുവല്ല: ക്രിസ്തീയ ദർശനങ്ങളുടെ കാലിക പ്രസക്തി വെളിപ്പെടുത്തുന്ന “ദി ഗോസ്പൽ കാരവൻ” എന്ന പ്രോഗ്രാം തിരുവല്ലയിൽ നടക്കുന്നു. 2023 ഡിസംബർ 15, 16, 17 – വെള്ളി മുതൽ ഞായർ വരെ – ദിവസവും 05:30 pm – 08:30 pm. സ്ഥലം: KVCM ഹാൾ, നവജീവോദയം, തിരുവല്ല. “ദി കാർപെന്റെർസ് ഡെസ്ക്” അവതരിപ്പിക്കുന്ന ഈ മീറ്റിംഗിൽ ആശിഷ് ജോൺ (വിഷയം: “മതത്തിനൊരു മറുമരുന്ന്”), പാസ്റ്റർ അനിൽ കൊടിത്തോട്ടം (വിഷയം: “മതം – മാനവികത – ക്രിസ്തു ദർശനം”), റവ. ഫാ. ജോൺസൺ തേക്കിടയിൽ (വിഷയം: “ഭാരതസഭയുടെ ദൗത്യം”), പാസ്റ്റർ രാജു പി. ജോൺ (വിഷയം: “ആത്യന്തിക സമാധാനം എവിടെ?”), ചെറി ജോർജ് ചെറിയാൻ – (വിഷയം: “സ്ഥിരമാക്കപ്പെട്ട സിംഹാസനത്തിലെ രാജാവ്”), ആഷേർ ജോൺ (വിഷയം: “ദാസനായ രാജാവും തന്റെ അധോമുഖമായ സാമ്രാജ്യവും”) എന്നിവർ സംസാരിക്കുന്നു. ഇമ്മാനുവേൽ ഹെൻറിയും സംഘവും സംഗീത ശുശ്രുഷ നിർവഹിക്കുന്നു. ഇവാ. ജോർജ് കോശി മൈലപ്ര പരിപാടികൾ മോഡറേറ്റ് ചെയ്യുന്നു. പ്രോഗ്രാമിൽ സംബന്ധിക്കുവാൻ ആഗ്രഹിക്കുന്നവർ വേഗം തന്നെ www.thecarpentersdesk.org എന്ന വെബ് പേജിലുള്ള ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്തു ടിക്കറ്റ് സ്വന്തമാക്കേണ്ടതാണ്.