ശാരോൻ റൈറ്റേഴ്സ് ഫോറം പ്രബന്ധ അവതരണവും ചർച്ചയും നടന്നു

തിരുവല്ല: ശാരോൻ റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ‘പെന്തെക്കോസ്തു ഉപദേശ സമന്വയം: കാലഘട്ടത്തിന്റെ അനിവാര്യത’ എന്ന വിഷയത്തിൽ പ്രബന്ധ അവതരണവും ചർച്ചയും ഇന്ന് നവംബർ 30ന് ഉച്ചയ്ക്ക് 2 മുതൽ 3.30 വരെ തിരുവല്ല ശാരോൻ കൺവൻഷൻ ഗ്രൗണ്ടിൽ വച്ച് നടന്നു. പാസ്റ്റർ ഗോഡ്സൺ സണ്ണി പ്രാർത്ഥിച്ചാരംഭിച്ചു.

ചെയർമാൻ പാസ്റ്റർ സാം റ്റി മുഖത്തല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പാസ്റ്റർ അനീഷ് കൊല്ലംകോട് പ്രബന്ധം അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് അംഗം പാസ്റ്റർ ജെ പി വെണ്ണിക്കുളം മോഡറേറ്റർ ആയിരുന്നു. സഭാ നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ് സഭയുടെ നിലപാട് വ്യക്തമാക്കി. പാസ്റ്റർ എബ്രഹാം മന്ദമരുതി സമാപന പ്രാർത്ഥന നടത്തി.

റൈറ്റേഴ്സ് ഫോറം എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ പാസ്റ്റർ റോബിൻസൺ പാപ്പച്ചൻ, പാസ്റ്റർ ബിജു ജോസഫ്, പാസ്റ്റർ ജോബിസ് ജോസ്, പാസ്റ്റർ സജോ തോണിക്കുഴിയിൽ തുടങ്ങിയവർ നേതൃത്വം നൽകി. റൈറ്റേഴ്സ് ഫോറത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘സ്പന്ദനം’ കൺവൻഷൻ സപ്ലിമെന്റ് പ്രകാശനം പാസ്റ്റർ സാം തോമസ് സഭാ മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസിന് നൽകി നിർവഹിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply