റ്റി.പി.എം കൺവൻഷൻ കലണ്ടർ 2024
ചെന്നൈ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ 2024 ജനുവരി മുതൽ ഡിസംബർ വരെയുള്ള പ്രധാന ആത്മീയ സംഗമങ്ങളുടെ തീയതികൾ സഭാ നേതൃത്വം പ്രസിദ്ധീകരിച്ചു.
കൊട്ടാരക്കര, ചെന്നൈ, യു.എസ് (ഇന്ത്യാനാ, പെൻസൽവേനിയ), കൊക്കാവിള (ശ്രീലങ്ക) സാർവ്വദേശീയ കൺവൻഷനുകൾ, ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും സെന്റർ കൺവൻഷനുകൾ, രാജ്യന്തര പ്രാർത്ഥനവാരം, ചെന്നൈ രാജ്യന്തര യുവജന ക്യാമ്പ് തുടങ്ങിയ പ്രധാന യോഗങ്ങളുടെ തീയതികളാണ് കൺവൻഷൻ കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.