ക്രിസ്ത്യൻ പ്രതിനിധി ഇല്ലാതെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ

രാജു മാത്യു

കോട്ടയം: ദേശീയ ന്യൂനപക്ഷ
കമ്മിഷനിൽ (എൻഎംസി) കഴിഞ്ഞ 4 വർഷമായി ക്രിസ്ത്യൻ പ്രതിനിധി ഇല്ല. 2017ൽ കമ്മിഷൻ വൈസ് ചെയർമാനായി നിയമിതനായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ഏറ്റുമാനൂർ സ്വദേശി ജോർജ് കുര്യന്റെ കാലാവധി 2020ൽ അവസാനിച്ചു. പിന്നീടു കമ്മിഷനിലേക്ക് ക്രിസ്ത്യൻ പ്രതിനിധിയെ കേന്ദ്ര സർക്കാർ നിയമിച്ചിട്ടില്ല.

ഇതിനിടെ വിവിധ വിഭാഗങ്ങളിലെ നേതാക്കളുടെ പാനൽ തയാറാക്കിയെങ്കിലും കഴിഞ്ഞ ജൂലൈ 28നു റദ്ദാക്കി. കാരണം വ്യക്തമല്ല. 3 വർഷമാണു കമ്മിഷന്റെ കാലാവധി. ഇങ്ങനെ കണക്കാക്കിയാൽ കഴിഞ്ഞ കമ്മിഷൻ കാലാവധിയിൽ ക്രിസ്ത്യൻ പ്രതിനിധി നിയമിക്കപ്പെടാതെ പോയി. ചെയർമാനും വൈസ് ചെയർമാനും ഉൾപ്പെടെ ഏഴംഗങ്ങളാണു കമ്മിഷനിലുള്ളത്.
നിലവിൽ ചെയർമാൻ ഉൾപ്പെടെ അഞ്ചംഗങ്ങളുണ്ട്. ഇസ്ലാം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി മതങ്ങളുടെ പ്രതിനിധികളെ ഉൾപ്പെടു 1992ൽ ആണു ജുഡീഷ്യൽ അധികാരങ്ങളുള്ള കമ്മിഷൻ രൂപീകരിച്ചത്. 2014ൽ ജൈനവിഭാഗത്തതെക്കൂടി ഉൾപ്പെടുത്തി. സിഖ് മത പ്രതിനിധി ഇഖ്ബാൽ സിങ് ലാൽ പുര ചെയർമാനായ ഇപ്പോഴത്തെ കമ്മിഷനിൽ ബാക്കി വിഭാഗങ്ങൾക്കെല്ലാം പ്രതിനിധികളുണ്ട്. കമ്മിഷൻ രൂപീകരിച്ച കാലഘട്ടം മുതൽ
ഇതുവരെ ക്രിസ്ത്യൻ പ്രതിനിധികളെ ഒഴിവാക്കിയിരുന്നില്ല.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply