ഐ.പി.സി ഡൽഹി സ്റ്റേറ്റ് നോയിഡ ഡിസ്ട്രിക്ക്റ്റ് കൺവൻഷൻ ഇന്നു മുതൽ
നോയിഡ: ഐ.പി.സി ഡൽഹി സ്റ്റേറ്റ് നോയിഡ ഡിസ്ട്രിക്ക്റ്റ് കൺവൻഷൻ നവംബർ 24 -25 തീയതികളിൽ വൈകിട്ട് 7 മുതൽ 9വരെ സൂം പ്ലാറ്റഫോംമിൽ നടക്കുന്നതായിരിക്കും . ഐ.പി.സി ഡൽഹി സ്റ്റേറ്റ് രക്ഷാധികാരി പാസ്റ്റർ കെ ജോയി ഉത്ഘാടനം ചെയ്യുന്ന മീറ്റിങ്ങിൽ, സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷാജി ദാനിയേൽ മുഖ്യ സന്ദേശം നൽകും.
ശനിയാഴ്‌ച്ച് വൈകിട്ടത്തെ മീറ്റിങ്ങിൽ റവ ഡോ വിൽസൺ വർക്കി പ്രസംഗിക്കുന്നതായിരിക്കും . ഐ.പി.സി ഡൽഹി സ്റ്റേറ്റ് നോയിഡ ഡിസ്ട്രിക്ക്റ്റ് ക്വയർ ആരാധന നയിക്കും. ഡിസ്ട്രിക്ക്റ്റ് പ്രസിഡന്റ് പാസ്റ്റർ ഫിലിപ്പ് എബ്രഹാമിന്റെ അദ്ധ്യക്ഷതയിലുള്ള ഡിസ്ട്രിക്ക്റ്റ് ഭരണസമതി മീറ്റിങ്ങുകൾക്കു നേതൃത്വം നൽകി വരുന്നു. ക്രൈസ്തവ എഴുത്തുപുര മീഡിയ പാർട്ണറായി പ്രവർത്തിക്കുന്ന കൺവൻഷനിൽ, ക്രൈസ്തവ എഴുത്തുപുരയുടെ വിവിധ സോഷ്യൽ മീഡിയകളിൽകൂടി തൽസമയം കൺവൻഷൻ വീക്ഷിക്കാവുന്നതാണ്.