റ്റി.പി.എം കൊൽക്കത്ത സെന്റർ കൺവൻഷൻ ഇന്ന് മുതൽ

കൊൽക്കത്ത: ദി പെന്തെക്കൊസ്ത് മിഷൻ കൊൽക്കത്ത സെന്റർ കൺവൻഷൻ ഇന്ന് നവംബർ 16 മുതൽ 19 ഞായർ വരെ കബോർഡാങ് മോറിന് സമീപമുള്ള മഹാത്മാ ഗാന്ധി റോഡിൽ ഡി എഫ് ബ്ലൈൻഡ് സ്കൂളിൽ നടക്കും.
ദിവസവും വൈകിട്ട് 5.30 ന് സുവിശേഷ പ്രസംഗവും വെള്ളിയാഴ്ച മുതൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, ഉച്ചകഴിഞ്ഞ് 2.30 ന് കാത്തിരിപ്പ് യോഗവും ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് യുവജന മീറ്റിംഗ് എന്നിവ നടക്കും.

കൊൽക്കത്ത സെന്ററിലെ പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ബീഹാർ, ഒഡീഷാ എന്നി സംസ്ഥാനങ്ങളിൽ ഉൾപ്പെട്ട 23 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് സംയുക്ത വിശുദ്ധ സഭായോഗം നടക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading