അസ്സെംബ്ലിസ് ഓഫ് ഗോഡ് ഗുജറാത്ത് ഡിസ്ട്രിക്ടിനു പുതിയ നേതൃത്വം
ഗുജറാത്ത്: അസംബ്ളീസ് ഓഫ് ഗോഡ് ഗുജറാത്ത് ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ടായി റവ .സാം മാലോണി തെരഞ്ഞെടുക്കപ്പെട്ടു. അസംബ്ളീസ് ഓഫ് ഗോഡ് സമൂഹത്തിൽ ഗുജറാത്തു ഡിസ്ട്രിക്ടിനോടൊപ്പം ദേശീയ, നോർത്ത് ഇന്ത്യ തലത്തിലും റവ. സാം മാലോണി നേതൃത്വം വഹിക്കുന്നു . ഗുജറാത്തിൽ ഡിസ്ട്രിക്ടിൽ ദീർഘകാലം സൂപ്രണ്ടായിരുന്നിട്ടുണ്ട്. അസിസ്റ്റന്റ് സൂപ്രണ്ടായി റവ. മൈക്കിൾ സെൻ ഗുപ്തയും ഡിസ്ട്രിക്ട് സെക്രട്ടറിയായി റവ. ജോസ് ജോർജും തെരെഞ്ഞെടുക്കപ്പെട്ടു. ഡിസ്ട്രിക്ട് അസിസ്റ്റന്റ് സൂപ്രണ്ട്,പ്രസ്ബിറ്റർ, സെക്ഷൻ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. റവ. റ്റി. മോഹൻ ട്രഷററായും റവ . റായ്സിങ് ചൗധരി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായും തെരഞ്ഞെടുക്കപ്പെട്ടു.




- Advertisement -