ബംഗളൂരുവില്‍ വന്‍ തീപിടിത്തം; ബസുകള്‍ കത്തിനശിച്ചു
ബംഗളൂരു: വീര്‍ഭദ്ര നഗറിലെ ഗാരേജിന് സമീപമുള്ള ബസ് ഡിപ്പോയില്‍ വന്‍തീപിടിത്തം. നിര്‍ത്തിയിട്ടിരുന്ന ആറോളം ബസുകള്‍ കത്തിനശിച്ചതായാണ് വിവരം. അപകടത്തില്‍ ആളപായമോ പരിക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഗാരേജില്‍ നിന്നാരംഭിച്ച തീ പിന്നീട് ബസുകളിലേക്കും പടര്‍ന്നതായാണ് പ്രാഥമിക നിഗമനം. രണ്ട് അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.