മാസ്റ്റേഴ്സ് ഇൻ സൈക്കോളജിയിൽ എലിസബത്ത് ചിറയലിന് ഒന്നാം റാങ്ക്
ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ചിങ്ങവനം സഭാംഗം വെള്ളുതുരുത്തി ചക്കിട്ടപ്പറമ്പിൽ രൂഫോസ് കുര്യാക്കോസിന്റെ ഭാര്യ എലിസബത്ത് ചിറയിൽ സെന്റെർ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ബീഹാറിൽ നിന്നും മാസ്റ്റേഴ്സ് ഇൻ സൈക്കോളജിയിലും സ്കൂൾ ഓഫ് ഹ്യൂമൻ സയൻസിലും ഒന്നാം റാങ്ക് നേടി.പള്ളം ചിറയിൽ മോഹൻ സഖറിയ – ലില്ലി മോഹൻ ദമ്പതികളുടെ മകളാണ് എലിസബത്ത് .
യൂണിവേഴ്സിറ്റിയിൽ നടന്ന ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും ഗോൾഡ് മെഡലും പ്രശസ്തി പത്രവും സ്വീകരിച്ചു.
എലിസബത്ത് ചിറയിൽ അറിയപ്പെടുന്ന മന:ശാസ്ത്രഞ്ജയും മുംബൈ വിഷൻ റെസ്ക്യൂ എന്ന തെരുവ് കുഞ്ഞുങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന സംഘടനയുടെ പ്രവർത്തകയുമാണ്.