റ്റി.പി.എം ആൻഡമാൻസ് സെന്റർ കണ്‍വൻഷൻ വ്യാഴാഴ്ച മുതൽ

ആൻഡമാൻസ്: ദി പെന്തെക്കൊസ്ത് മിഷൻ ആൻഡമാൻസ് സെന്റർ കൺവൻഷൻ ഒക്ടോബർ 19 മുതൽ 22 വരെ പോർട്ട് ബ്ലയർ ഗൊൾഘാർ റ്റി.പി.എം ആരാധനാലയത്തിൽ നടക്കും.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും ഉണ്ടായിരിക്കും.

സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
കൺവൻഷന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് ആൻഡമാൻസ് സെന്ററിലെ 15 ഓളം സഭകളുടെ സംയുക്ത സഭായോഗവും നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply