റ്റി.പി.എം അന്തർദേശീയ യുവജന ക്യാമ്പ് നവംബർ 23 മുതൽ ചെന്നൈയിൽ

ചെന്നൈ: ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ അന്തർദേശീയ യുവജന ക്യാമ്പ് നവംബർ 23 മുതൽ 26 വരെ സഭ ആസ്ഥാനമായ ചെന്നൈ ഇരുമ്പല്ലിയൂരിൽ നടക്കും. 14 മുതൽ 30 വയസ്സ് വരെയുള്ള അവിവാഹിതരായ യുവതി-യുവാക്കൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. 23 ന് രാവിലെ 10 മണിക്ക്‌ പ്രാരംഭയോഗം ആരംഭിക്കും തുടർന്ന് 26 ന് വിശുദ്ധ സഭായോഗത്തോട് യുവജന ക്യാമ്പ് സമാപിക്കും.

സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നി ഗ്രൂപ്പ് തിരിച്ചു യുവതി യുവാക്കന്മാർക് പ്രത്യേകം യോഗങ്ങൾ നടക്കും. ബൈബിൾ സ്റ്റഡി, ഗ്രൂപ്പ് ഡിസ്കഷൻ, അനുഭവ സാക്ഷ്യങ്ങൾ, ഡിബൈറ്റ്, വിവിധ ഭാഷകളിൽ ഗാന പരിശീലനം, ഉണർവ് യോഗങ്ങളും ഉണ്ടായിരിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല.

യുവജന ക്യാമ്പന്റെ അനുഗ്രഹത്തിനായി മുഴു ലോകത്തിലും ഉള്ള റ്റി.പി.എം സഭകളിൽ ഉപവാസ പ്രാർത്ഥന നടന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി യുവജനങ്ങൾ യുവജന ക്യാമ്പിൽ പങ്കെടുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply