മരണത്തിലും വേർപിരിയാതെ ഇരുവരും അക്കരെനാട്ടിൽ
മണീട്/എറണാകുളം: ഐപിസി എബനേസ്സർ മണീട് സഭാംഗം പോട്ടയിൽ ഏബ്രഹാം ജോൺ (84) സഹധർമ്മിണി ഏലിയാമ്മ ജോണും (80) നിത്യതയിൽ പ്രവേശിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന ഏബ്രഹാം ജോൺ സെപ്റ്റംബർ 28 രാത്രിയിൽ നിര്യാതനായി.
ഏലിയാമ്മ ജോൺ സെപ്റ്റംബർ 29 ന് പുലർച്ചെ ഭവനത്തിൽ വെച്ച് നിര്യാതയായി. സംസ്കാര ശുശ്രൂഷ 02.10.2023 തിങ്കൾ 11 – മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം 12 മണിക്ക് പുത്തൻകുരിശ് സെമിത്തേരിയിൽ നടക്കും. മക്കൾ ബേബി, ജോൺസൺ, ജോബി മരുമക്കൾ ജോസഫ്, ജയ, ജീന