സുവിശേഷീകരണ ദർശനത്തോടെ ടീഷർട്ട് പുറത്തിറക്കി കോട്ടയം നോർത്ത് സെന്റർ പി വൈ പി എ
കോട്ടയം: കലാലയങ്ങളിലും തെരുവോരങ്ങളിലും പരസ്യ സുവിശേഷീകരണം ഉദ്ദേശം ആക്കി “കുറിക്കൊള്ളുന്ന വാക്കുകളിലൂടെയും, ക്യാപ്ഷൻസിലൂടെയും ക്രിസ്തുവിനെ ആളുകൾ അറിയുക” എന്ന ലക്ഷ്യത്തോടെ ടീഷർട്ട് പുറത്തിറക്കി പെന്തക്കോസ് യുവജന സംഘടന(PYPA) കോട്ടയം നോർത്ത് സെന്റർ. “കണക്റ്റഡ്” എന്ന വാക്ക് ടീഷർട്ടിൽ പ്രധാനമായും ഡിസൈൻ ചെയ്തു “നിങ്ങളുടെ ജീവിതം യേശുക്രിസ്തുവുമായി കണക്റ്റ് ചെയ്യുക” എന്ന ക്യാപ്ഷനോടുകൂടിയാണ് ടീഷർട്ട് പുറത്തിറക്കിയിരിക്കുന്നത്. 46 മത് കോട്ടയം യുവജന ക്യാമ്പിൽ പ്രശസ്ത മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ ടീഷർട്ട് പ്രകാശനം ചെയ്തു.
സെന്റർ പി വൈ പി എ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജേക്കബ് ടീഷർട്ട് പുറത്തിറക്കുന്നതിന്റെ ഉദ്ദേശം ആമുഖമായി സംസാരിക്കുകയും, സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസ് ഈ ഉദ്യമം സുവിശേഷീകരണത്തിനായി പ്രയോജനപ്പെടട്ടെ എന്നാശംസയോടെ പ്രാർത്ഥിച്ചു സമർപ്പിച്ചു. സെന്റർ പി വൈ പി എ എക്സിക്യൂട്ടീവ് സെക്രട്ടറി ഡോ. ഫെയ്ത്ത് ജെയിംസ്, ട്രഷറർ ഫിന്നി മാത്യു മറ്റു കമ്മറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.