ഇന്ത്യാ ദൈവസഭയുടെ യൂത്ത് ക്യാമ്പ് നാളെ മുതൽ

കൊൽക്കത്ത: ഇന്ത്യാ പൂർണ്ണ സുവിശേഷ ദൈവസഭ സെൻട്രൽ ഈസ്റ്റേൺ റീജിയൺ യൂത്ത് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ത്രിദിന യൂത്ത് ക്യാമ്പ് കൊൽക്കത്ത ഡി എച്ച് റോഡിലുള്ള ധ്യാൻ ആശ്രമം റിട്രീറ്റ് സെന്ററിൽ വെച്ച് നടക്കും.’ക്രിസ്തുവിൽ വസിക്കുക’ എന്ന ചിന്താവിഷയം ആധാരമാക്കി നടക്കുന്ന ഈ ക്യാമ്പ് ഇന്ത്യാ പൂർണ്ണ സുവിശേഷ ദൈവസഭ സെൻട്രൽ ഈസ്റ്റേൺ റീജിയൺ ഓവർസിയർ റവ ബെന്നി ജോൺ ഉത്ഘാടനം ചെയ്യും.

റീജിയണിലെ പതിമൂന്ന് സംസ്ഥാനങ്ങളിൽ നിന്നും ആൻഡമാൻ ദ്വീപിൽ സമൂഹങ്ങളിൽ വ്യാപിച്ച് കിടക്കുന്ന ദൈവസഭ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടു നിൽക്കുന്ന യുവജനങ്ങൾ ഈ ക്യാമ്പിൽ പങ്കെടുക്കും.ഡോ.ജിബി റാഫേൽ, പ്രൊഫ. ജേക്കബ് തോമസ് മുഖ്യാതിഥികളായും ,മറ്റ് വേദാദ്ധ്യാപകരും വിവിധ സെക്ഷനിൽ ക്ലാസുകൾ നയിക്കും.വളർന്നു വരുന്ന നിർമ്മിത സാങ്കേതികവിദ്യയും ക്രിസ്തീയവിശ്വാസത്തിനായുള്ള പോരാട്ടവും എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേക സിംമ്പോസിയവും,
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവജനങ്ങളുടെ താലന്തു ടെസ്റ്റും,സ്വയശാക്തീകരവും,സുവിശേഷീകരണവും, സുവിശേഷസജ്ജീകരണവും എന്ന വിഷയങ്ങളിൽ സെമിനാറും ഗ്രൂപ്പ് ചർച്ചകളും, ചോദ്യോത്തര ചർചകളും നടക്കും. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധികരിച്ച് പ്രദേശിക ഭാഷകളിലുള്ള വിവിധ പ്രോഗ്രാമുകളും ഈ ക്യാമ്പിന്റെ ഭാഗമായി നടക്കും.

യൂത്ത് പ്രസിഡന്റ് പാസ്റ്റർ ബിജു ഏബ്രഹാം ഉൾപ്പെടെ ദൈവസഭയുടെ ദൈവദാസന്മാർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകുന്ന ക്യാമ്പിൽ ‘സറാഫീം വോയ്സ്’ ഗാനം ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply