വനിതാ സംവരണ ബില്‍ ഉപരാഷ്ട്രപതി ഒപ്പുവെച്ചു

പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ വനിതാ സംവരണ ബില്ലില്‍ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍കര്‍ ഒപ്പുവച്ചു. രാഷ്ട്രപതിയുടെ ഒപ്പിനായി ബില്‍ ദ്രൗപദി മുര്‍മുവിന്റെ മുമ്പാകെ സമര്‍പ്പിക്കും. രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ ബിൽ നിയമമാകും.

ബില്ലിൽ ഉപരാഷ്ട്രപതി ഒപ്പുവച്ച കാര്യം അദ്ദേഹത്തിന്റെ ഓഫീസാണ്‌ എക്‌സിലൂടെ അറിയിച്ചത്.

”ഭരണഘടനയുടെ അനുച്ഛേദം 111 പ്രകാരം അംഗീകാരത്തിനായി രാഷ്ട്രപതിക്ക് മുമ്പാകെ സമര്‍പ്പിക്കുന്നതിന് വേണ്ടി പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ഭരണഘടനാ (128ാം ഭേദഗതി) ബില്‍, 2023-ല്‍ രാജ്യസഭാ ചെയര്‍മാന്‍ ഒപ്പുവെച്ചു,” ഉപരാഷ്ട്രപതിയുടെ ഓഫീസ് എക്‌സില്‍ കുറിച്ചു. ഒപ്പിട്ട ബില്ലിന്റെ കോപ്പി ധന്‍കറില്‍ നിന്ന് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഖ്‌വാള്‍ ഏറ്റുവാങ്ങുന്ന ചിത്രവും ഉപരാഷ്ട്രപതിയുടെ ഓഫീസ്‌ പങ്കുവച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply