ഐപിസി പാലക്കാട് നോർത്ത് സെന്റർ സൺഡേ സ്കൂൾ താലന്തു പരിശോധന ഒക്ടോബർ 2 ന്
പാലക്കാട്: ഐപിസി പാലക്കാട് നോർത്ത് സെന്റർ സൺഡേ സ്കൂളിന്റെ താലന്ത് പരിശോധന ഒക്ടോബർ 2 ന് (ചൊവ്വാഴ്ച) പാലക്കാട് അകത്തേത്തറ ശാലോം ബൈബിൾ കോളജിൽ വെച്ച് നടക്കും.
സെന്റർ പ്രസിഡന്റ് പാസ്റ്റർ എം.വി. മത്തായി തലന്ത് പരിശോധന പ്രാർത്ഥിച്ചു ആരംഭിക്കും. സൺഡേ സ്കൂൾ സെന്റർ സൂപ്പെറിൻഡൻ്റ് ആയ പാസ്റ്റർ ബിജു വി എസ്, സെക്രട്ടറിയായ ഇവ. പ്രദീഷ് പൗലോസ്, ട്രഷറർ ആയ ഇവ. സിജോ പി.പി എന്നിവർ ഈ പ്രോഗ്രാമിന് നേതൃത്വം കൊടുക്കുന്നു.