ഐ.പി.സി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ് ഡിസ്ട്രിക്ട് കൺവൻഷനും സംയുക്ത ആരാധനയും ഒക്ടോബർ 7, 8 തീയതികളിൽ

ഡൽഹി: ഐ.പി.സി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ് ഡിസ്ട്രിക്ട് കൺവൻഷൻ ഒക്ടോബർ 7ന് ആരംഭിക്കും. ഐ.പി.സി ഡൽഹി സ്റ്റേറ്റ് രക്ഷാധികാരി പാസ്റ്റർ കെ ജോയി ഉത്ഘാടനം ചെയ്യുന്ന മീറ്റിങ്ങിൽ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷാജി ദാനിയേൽ മുഖ്യ സന്ദേശം നൽകും.

ഒക്ടോബർ മാസം 7ാ തീയതി വൈകിട്ട് 6.30 മുതൽ 9 മണി വരെ ഐപിസി മയൂർ വീഹാർ ഫേസ് 2 ചർച്ചിൽ വച്ച് കൺവൻഷനും 8ാം തീയതി ഞായറാഴ്ച്ച രാവിലെ 9 മുതൽ 1 മണിവരെ ഗ്രയ്റ്റർ നോയിഡയിലുള്ള ഹാർവസ്റ്റ് മിക്ഷൻ കോളെജിൽ വച്ച് സംയുക്ത ആരാധനയും നടക്കുന്നതായിരിക്കും .

തദവസരത്തിൽ ഐ.പി.സി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ് ഡിസ്ട്രിക്ക്റ്റ് കോയർ ആരാധന നയിക്കുന്നതായിരിക്കും. ഡിസ്ട്രിക്ക്റ്റ് പ്രസിഡന്റ് പാസ്റ്റർ സാം ജോർജിന്റെ അദ്ധ്യക്ഷതയിലുള്ള ഈസ്റ്റ് ഡിസ്ട്രിക്ക്റ്റ് ഭരണസമതി മീറ്റിങ്ങുകൾക്കു നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply