മഹാരാഷ്ട്രയിൽ യൂത്ത് ചലഞ്ച് നടക്കുന്നു
ലാത്തൂർ: എക്സൽ മിഷൻ ഡിപ്പാർട്ടുമെന്റിന്റെ നേതൃത്വത്തിൽ മഹാരാഷ്ട്രയിലെ ലാത്തൂരിൽ യുവജനങ്ങളെ സുവിശേഷ പ്രവർത്തനങ്ങൾക്കായ് ഒരുക്കുവാനുള്ള ത്രിദിന മിഷൻ ചലഞ്ച് പ്രോഗ്രാം 2023 സെപ്റ്റംബർ 26 ന് ആരംഭിച്ചു. മഹാരാഷ്ട്രയിലെ വിവിധ ഇടങ്ങളിൽ നിന്ന് 180 യുവജനങ്ങൾ പങ്കെടുക്കുന്നു.
എക്സൽ മിനിസ്ട്രീസ് ടീം അംഗങ്ങളായ ഷിബു കെ.ജോൺ , ജോബി. കെ.സി, പ്രവീൺ എന്നിവർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകുന്നു. ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും യുവജനങ്ങൾക്കായ് മിഷൻ ചലഞ്ച് സംഘടിപ്പിക്കുവാനുള്ള ദൗത്യത്തിന്റെ തുടക്കമാണ് ലാത്തൂർ ക്യാപ് എന്ന് മിഷൻ ഡയറക്ടർ ഷിനു കെ തോമസ് അഭിപ്രായപ്പെട്ടു.