പാസ്റ്റർ കെ ജെ മാത്യു തരകന് പി വൈ പി എ കോട്ടയം നോർത്ത് സെന്ററിന്റെ ആദരവ്

കോട്ടയം: ഐ പി സി കോട്ടയം നോർത്ത് സെന്ററിലെ സീനിയർ ശുശ്രൂഷകന്മാരിൽ ഒരാളായ പാസ്റ്റർ കെ ജെ എം തരകന് പി വൈ പി എ കോട്ടയം നോർത്ത് സെന്റർ ആദരവ് നൽകി. കഴിഞ്ഞ 30 ൽ പരം വർഷങ്ങളായി കോട്ടയത്തെ പി വൈ പി എ ക്യാമ്പുകൾക്ക് ജനറൽ കൺവീനറായി സേവനമനുഷ്ഠിച്ചു കൊണ്ട് നേതൃത്വം നൽകിയതിന്റെ ആദരവ് എന്ന നിലയിലാണ് അദ്ദേഹത്തിന് മെമെന്റോ നൽകിയത്. കോട്ടയത്തെ യുവജനങ്ങൾക്കൊപ്പം അവരിൽ ഒരാളായി സഞ്ചരിക്കുകയും ക്യാമ്പുകൾക്കായി ഏറെ അധ്വാനിക്കുകയും ചെയ്തു. 3 പതിറ്റാണ്ടോളം ഉള്ള എല്ലാ പി വൈ പി എ പ്രവർത്തകരെയും പ്രതിനിധീകരിച്ചുകൊണ്ട് സെന്റർ പി വൈ പി എ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജേക്കബ് അദ്ദേഹത്തിനുള്ള മെമെന്റോ സമ്മാനിച്ചു. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസ്, സെന്റർ സെക്രട്ടറി പാസ്റ്റർ ഐപ്പ് സി കുര്യൻ, മറ്റ് പി വൈ പി എ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പേഴ്സ് സന്നിഹിതരായിരുന്നു.

ക്രൈസ്തവ എഴുത്തുപുര ജനറൽ ജോയന്റ് സെക്രട്ടറി ഷെബു തരകന്റെ പിതാവാണ് പാസ്റ്റർ കെ ജെ എം തരകൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply