മോർണിംഗ് പ്രയർ ക്ലബ്‌ : രണ്ടാമത് ദേശീയ കോൺഫറൻസ് സെപ്റ്റംബർ 13 മുതൽ

അടൂർ: ഭാരതത്തിന്റെ ഓരോ സംസ്ഥാനങ്ങളിൽനിന്നും, പ്രഭാതത്തിൽ, പ്രാർത്ഥനയ്ക്കായി ഒരുമിച്ചു കൂടുന്ന, പ്രഭാത പ്രാർത്ഥനാ സംഘത്തിന്റെ (Morning Prayer Club) രണ്ടാമത് ദേശീയ സമ്മേളനം, 2023, സെപ്റ്റംബർ 13, 14, 15 തീയതികളിൽ, അടൂർ മാർത്തോമ്മാ യൂത്ത് സെന്ററിൽ വച്ച് നടക്കും.

13, 14 തീയതികളിൽ, വൈകുന്നേരം 6 മുതൽ 8.30 വരെ കൺവൻഷൻ ഉണ്ടായിരിക്കും. പാസ്റ്റർമാരായ ബാബു ചെറിയാൻ, ഷാജി, കുഴിക്കാല, എന്നിവർ ശുശ്രുഷിക്കുന്നു.
Pr. ഷാജി മാത്യു, ബിനോയ്‌ പി ജോൺ എന്നിവർ സംഗീത ശുശ്രൂഷയും ആരാധനയും നയിക്കുന്നു. പ്രതികൂല സാഹചര്യങ്ങളിൽ കർത്തൃവേല ചെയ്യുന്ന ദൈവ ദാസന്മാരുടെ, അനുഭവങ്ങൾ, സെമിനാർ, ചർച്ചകൾ തുടങ്ങിയവ വിവിധ സെഷനുകളായി ക്രമീകരിച്ചിരിക്കുന്നു

- Advertisement -

-Advertisement-

You might also like
Leave A Reply