എക്സൽ മീഡിയ വീഡിയോ ഫ്‌ളോറിൻറെ സ്വിച്ച് ഓൺ ശുശ്രൂഷ സെപ്റ്റംബർ 12ന്
കുമ്പനാട്: എക്സൽ മിനിസ്ട്രീസിന്റെ മീഡിയ വിഭാഗമായ എക്സൽ മീഡിയയുടെ പുതിയ വീഡിയോ ഫ്‌ളോറിൻറെ സ്വിച്ച് ഓൺ ശുശ്രൂഷ 2023 സെപ്റ്റംബർ 12ന് ചൊവ്വാഴ്ച 4:00 മണിക്ക് കുമ്പനാട് വച്ച് നടക്കും എക്സൽ മിഡിയ ഡയറക്ടർ ബ്ലസ്സൻ പി ജോൺ നേതൃത്വം വഹിക്കുന്ന സമ്മേളനത്തിൽ പാസ്റ്റർ ബിനു വടശ്ശേരിക്കര അധ്യക്ഷത വഹിക്കും. പാസ്റ്റർ രാജു മേത്ര മുഖ്യ സന്ദേശം നൽകും, എക്സൽ മിനിസ്ട്രീസ് വൈസ് ചെയർമാൻ റവ. വർക്കി എബ്രഹാം കാച്ചാണത്ത് സമർപ്പണ പ്രാർത്ഥന നടത്തും.
പീറ്റേഴ്സ്ൺ മാത്യു & അക്സ സ്വിച്ച് ഓൺ ശുശ്രൂഷ നിർവഹിക്കും. എക്സൽ മിനിസ്ട്രീസ് ചെയർമാൻ റവ. തമ്പി മാത്യു, പാസ്റ്ററുമാരായ അനിൽ ഇലന്തൂർ, ഷിനു തോമസ്, എബ്രഹാം ജോർജ് മലയിൽ, റിബി കെന്നത്ത്, വിന്നി പി മാത്യു, ഷിനു തോമസ്, സുമി മാത്യു, റീന മോൻസി തുടങ്ങിയവർ ഓൺലൈനിൽ ആശംസകൾ അറിയിക്കും. സാമുവൽ വിൽസൺ, സുനിൽ സോളമൻ ക്രിസ്തീയ ഗാനരംഗത്തെ വിവിധ ഗായകർക്കൊപ്പം ഗ്ലാഡ്സൺ ജയിംസ്, സ്റ്റാൻലി റാന്നി, ബെൻസൻ വർഗീസ്, ബ്ലസി ബെൻസൻ എന്നിവരുടെ നേതൃത്വത്തിൽ എക്സൽ മ്യൂസിക് ബാൻഡ് ഗാനങ്ങൾ ആലപിക്കും.




- Advertisement -