വിദ്വേഷപ്രസംഗം ആര് നടത്തിയാലും കർശനമായി നേരിടണം: സുപ്രീംകോടതി
ന്യൂഡൽഹി:
വിദ്വേഷപ്രസംഗങ്ങൾ ആര് നടത്തിയാലും നിയമാനുസരണമുള്ള കർശനനടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി. ഹരിയാനയിലും മറ്റും തീവ്ര വിദ്വേഷപ്രസംഗങ്ങളും ബഹിഷ്‌കരണ ആഹ്വാനങ്ങളും നടക്കുന്ന സാഹചര്യത്തിൽ കർശന നടപടി തേടിയുള്ള ഹർജികൾ പരിഗണിക്കവെയായിരുന്നു നിരീക്ഷണം.
വിദ്വേഷപ്രസംഗങ്ങൾ ആര് നടത്തിയാലും നിയമാനുസരണം നേരിടണമെന്ന നിരീക്ഷണം ജസ്റ്റിസ് സഞ്ജീവ്‌ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. കേസിൽ അടുത്ത വെള്ളിയാഴ്‌ച വാദംകേൾക്കൽ തുടരും.