യുവജനങ്ങളുടെ ഇടയിൽ ശുശ്രൂഷക്കായി പരിശീലിപ്പിക്കുന്ന പഠനക്യാമ്പ്

തിരുവല്ല: ലൈഫ്‌ലൈറ്റ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ  മൂന്നു ദിവസത്തെ യുവജനങ്ങൾക്കും യൂത്ത് ലീഡേഴ്‌സിനും വേണ്ടിയുള്ള ട്രൈനിംഗ് പ്രോഗ്രാം  ആഗസ്റ്റ് 30,  31 സെപ്റ്റംബർ 1 തീയതികളിൽ ഹെബ്രോൺ ഗോസ്പൽ തിയോളജിക്കൽ സെമിനാരി കടപ്ര നിരണത്തു വെച്ച് നടക്കുന്നു.

ബാംഗ്ലൂർ കേന്ദ്രമാക്കി കഴിഞ്ഞ ഏഴു വർഷങ്ങളായി യുവജനങ്ങളുട ഇടയിൽ  പ്രവർത്തിച്ചുവരുന്ന സംഘടനയാണ് ലൈഫ് ലൈറ്റ് മിനിസ്ട്രിസ്. യുവജനങ്ങളുടെ സ്വഭാവ രൂപീകരണത്തിനും, വ്യക്തിത്വ വികസനത്തിനും ആത്മീക നവോത്ഥാനത്തിനും വേണ്ടി ഒരുക്കിയിരിക്കുന്ന ക്രമീകൃതമായ സിലബസുകൾ,വർക്ക് ബുക്കുകൾ, വർക്ക് ഷോപ്പുകൾ, ഗെയിമുകൾ, ക്രാഫ്റ്റ് വർക്കുകൾ, വീഡിയോ പ്രസന്റേഷൻസ് തുടങ്ങി യുവജനങ്ങൾക്ക് ആസ്വദിച്ച് ചെയ്യാൻ കഴിയും വിധം ദൈവവചന അടിസ്ഥാനത്തിലുള്ള പ്രോഗ്രാമുകൾ  ആണ് ക്യാമ്പിൽ ക്രമീകരിച്ചിരിക്കുന്നത്.പാസ്റ്റർമാരായ റോയി മാത്യു, ബിജു തങ്കച്ചൻ, ഡാനിയേൽ യോഹന്നാൻ, ബിനോയി തങ്കച്ചൻ എന്നിവർ ക്ലാസുകൾ നയിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading