ഒന്നാം റാങ്ക് നേടിയ കെവിൻ ഫിലിപ്പ് സാബുവിനെ രാഷ്ട്രപതി ആദരിച്ചു

മദ്രാസ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലൈഫ് സയൻസ് Msc സുവോളജിയിൽ ഒന്നാം റാങ്ക് നേടിയ കെവിൻ ഫിലിപ്പ് സാബുവിനെ മദ്രാസ് അണ്ണാ യൂണിവേഴ്സിറ്റിയിൽ നടന്ന പ്രൗഢഗംമ്പിരമായ ചടങ്ങിൽ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു ആദരിച്ചു. തമിഴ്നാട് ഗവർണർ ആർ എൻ രവി മുഖ്യമന്ത്രി എം കെ സ്റ്റാൻലിൻ, വിദ്യാഭ്യാസ മന്ത്രി ഡോ. കെ പൊൻമുടി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പി..വൈ.പി.എ , സൺ‌ഡേസ്കൂൾ പ്രവർത്തനങ്ങളിൽ സജീവ അംഗമായ കെവിൻ അനേക വർഷങ്ങളായി തന്നെ നിരവധി സമ്മാനങ്ങൾ വാങ്ങുകയും വ്യക്തികത ചാമ്പ്യൻഷിപ്പ് കരസ്തമാക്കുകയും ചെയ്തിട്ടുണ്ട്. ഐപിസി പാമ്പാടി സെന്ററിൽ പാമ്പാടി ബെഥേൽ സഭാംഗമാണ്. ഇടിമാരിയിൽ സാബു എബ്രഹാം, ഷേർലി സാബു ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ സ്റ്റെഫിൻ, ഫെബിൻ. തിളക്കമാർന്ന വിജയം നേടിയ കെവിന് ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ! (വാർത്ത: അനീഷ് പാമ്പാടി)

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply