അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് യുവജന ക്യാമ്പ് കുട്ടിക്കാനത്ത്

കുട്ടിക്കാനം: അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ടിന്റെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസിഡേഴ്സിന്റെ ജനറൽ ക്യാമ്പ് ആഗസ്റ്റ് 29 ,30 ,31 സെപ്റ്റംബർ 1 തീയതികളിൽ കുട്ടിക്കാനം മാർ ബസേലിയസ് എഞ്ചിനീറിങ് കോളേജിൽ നടക്കും .

തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ ഉള്ള എ ജി സഭകളിൽ നിന്നും ആയിരത്തിലധികം സി എ അംഗങ്ങൾ പങ്കെടുക്കും . ഡിസ്ട്രിക്ട് സി എ പ്രസിഡന്റ് പാസ്റ്റർ ജോസ്‌ ടി ജോർജ് അധ്യക്ഷത വഹിക്കുന്ന ക്യാമ്പ് 29 ന് സഭാ സൂപ്രണ്ട് റവ. ടി ജെ ശാമുവേൽ ഉത്‌ഘാടനം ചെയ്യും .

വിജ്ഞാനപ്രദവും ആത്മീയ പ്രചോദനവുമായ ക്ലാസുകൾ , ചർച്ചകൾ , കാത്തിരിപ്പു യോഗം , ഗെയിമുകൾ , തുടങ്ങി വിവിധ പ്രോഗ്രാമുകൾ ഈ ക്യാമ്പിൽ ക്രമീകരിച്ചിട്ടുണ്ട് . യുവജനങ്ങൾ ഈ കാലഘട്ടത്തിൽ അഭിമുഖികരിക്കുന്ന വിഷയങ്ങളെ ആസ്പദമാക്കി പ്രത്യേക കൗൺസിലിങ് ക്ലാസ്സുകളും ക്രമീകരിച്ചിട്ടുണ്ട് .

ബൈബിൾ ക്ലാസ്സുകൾക്കും , പ്രഭാഷണങ്ങൾക്കും ഗാനശ്രുശ്രുഷകൾക്കും അനുഗ്രഹീതരായ ദൈവദാസന്മാരും അധ്യാപകരും നേതൃത്വം നൽകും . പ്രസിഡന്റ് പാസ്റ്റർ ജോസ്‌ ടി ജോർജ് , വൈസ് പ്രസിഡന്റ് അജീഷ് ക്രിസ്റ്റഫർ , സെക്രട്ടറി പാസ്റ്റർ ഷിൻസ് പി ടി , ജോയിന്റ് സെക്രട്ടറി ബ്രദർ ബിനീഷ് ബി പി , ട്രഷറാർ പാസ്റ്റർ രജീഷ് ജെ എം , ചാരിറ്റി കൺവീനർ ബ്രദർ ജോയൽ മാത്യു , ഇവാഞ്ചലിസം കൺവീനർ പാസ്റ്റർ സിജു മാത്യു എന്നിവർ സി എ ക്യാമ്പിന് നേതൃത്വം നൽകും .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply