കാനഡ/ ടോറൊന്റോ: റിവൈവൽ 2023 ഓഗസ്റ്റ് 4 മുതൽ 6 വരെ ടോറൊന്റോയിലെ കേരള ക്രിസ്ത്യൻ അസംബ്ലി സഭയിൽ വച്ച് നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 8:00മുതൽ ആരംഭിക്കുന്ന കൺവൻഷൻ ഞായറാഴ്ച രാവിലെ 10:45 മുതൽ നടക്കുന്ന ആരാധനയോടെ സമാപിക്കും. പാസ്റ്റർ ബാബു ചെറിയാൻ ഈ ദിവസങ്ങളിൽ വചനം ശുശ്രുഷിക്കുകയും പാസ്റ്റർ സാബു ലൂയിസ് സംഗീതശുശ്രുഷക്ക് നേതൃത്വം നൽകുകയും ചെയ്യും.