നോർത്ത് വെസ്റ്റ് ഡിസ്ട്രിക്റ്റ് ഓഫ് അസംബ്ലീസ് ഓഫ് ഗോഡിനു പുതിയ നേതൃത്വം

ഹരിയാന: നോർത്ത് വെസ്റ്റ് ഡിസ്ട്രിക്റ്റ് ഓഫ് അസംബ്ലീസ് ഓഫ് ഗോഡിനു പുതിയ നേതൃത്വം നിലവിൽ വന്നു.ഗുഡ്ഗാവിലെ സിംബൽ ഹോട്ടലിൽ വച്ചു 2023 ജൂലൈ 24, 25 തീയതികളിൽ നടന്ന നോർത്ത് വെസ്റ്റ് ഡിസ്ട്രിക്റ്റ് ഓഫ് അസംബ്ലീസ് ഓഫ് ഗോഡിന്റെ 31-)0, മത് കോൺഫറൻസിൽ വച്ചായിരുന്നു പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തത്.

അസ്സംബ്ലീസ് ഓഫ് ഗോഡ് ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറി റവ. പാപ്പി മത്തായിയുടെ നേതൃത്വത്തിലായിരുന്നു തിരെഞ്ഞെടുപ്പ് നടന്നത്.

റവ. കോശി ബേബി, ഡിസ്ട്രിക്ട് ചെയർമാൻ : റവ. സോളമൻ കിങ്‌സ്, (ഡിസ്ട്രിക്ട് വൈസ് ചെയർമാൻ) റവ. ലാലു വർഗീസ്, (ഡിസ്ട്രിക്ട് സെക്രട്ടറി) റവ. സിജു മാത്യു, (ഡിസ്ട്രിക്ട് ട്രഷറർ) റവ. ജോൺസൺ രാമചന്ദ്രൻ, എക്‌സിക്യൂട്ടീവ് (കമ്മിറ്റി അംഗം),എന്നിവരാണ് പുതിയതായി തെരെഞ്ഞെടുക്കപ്പെട്ടത്.അടുത്ത രണ്ടു വർഷത്തെക്കാണ് പ്രസ്തുത കമ്മറ്റി രൂപീകരിക്കപ്പെട്ടത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.