നമുക്ക് ചുറ്റും: വീണ്ടും ലജ്ജിച്ച് തല കുനിച്ച് രാജ്യം
മണിപ്പൂരിൽ 22 ഉം 24 ഉം വയസ്സ് പ്രായമുള്ള രണ്ട് യുവതികളെ പരസ്യമായി നഗ്നരാക്കി നടത്തുകയും കൂട്ട ബലാൽത്സംഗം ചെയ്യുകയും ചെയ്ത ആ നീചമായ പ്രവൃത്തി ഡിജിറ്റൽ ഇന്ത്യ എന്നറിയപ്പെടുന്ന ഭാരതത്തിൽ നടന്നുവെന്ന് കേൾക്കുമ്പോൾ ലെജ്ജിച്ചു തലക്കുനിക്കുന്നു. കുറെ നാളുകൾ കൊണ്ട് നടക്കുന്ന ആക്രമണ പരമ്പരകളാണ് മണിപ്പൂരിൽ. ഇതുവരെയും ഒരു ശമനം ഉണ്ടായിട്ടില്ല. അധികാരികൾ തിരിഞ്ഞു പോലും നോക്കുന്നില്ല. കണ്ടിട്ടും കാണാതെ നടിക്കുന്ന രീതിയിൽ മുന്നോട്ട് പോകുന്നു.
ഇന്ന് നടന്ന ഈ പൈശാചികമായ സംഭവം എന്ത് മാത്രം നാണക്കേടാണ് ഉണ്ടാക്കുന്നത്. ആ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ഇനിയും മൗനം പാലിച്ചാൽ ഇതിലും വലിയ നീച പ്രവർത്തികൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരും. ക്രൈസ്തവ സമൂഹത്തിനെതിരെയുള്ള അക്രമണങ്ങൾ ഇന്നും തുടരുന്നുണ്ട്.
എന്തിനുവേണ്ടിയാണ് ഈ അധികാരികൾ മിണ്ടാതെ ഇരിക്കുന്നത്? പാവപെട്ട ജനങ്ങൾ വീടുകൾ നഷ്ടപ്പെട്ട്, ഉറ്റവരെ നഷ്ടപ്പെട്ട്, ആഹാരം വെടിഞ്ഞു സഹയത്തിനുവേണ്ടി നിലവിളിക്കുമ്പോൾ ആ കണ്ണുനീരിനെ കണ്ടിട്ടും കാണാതെ പോകുബോൾ അവിടെ സമാധാനം എത്തേണ്ടത് ആവശ്യമാണ്. അവരും നമ്മുടെ സഹോദര സഹോദരിമാരാണ്.
വിവര സാങ്കേതിക വിദ്യകളിൽ, വിദ്യാഭ്യാസ മേഖലയിൽ, തൊഴിൽ തുടങ്ങി എല്ലാ മേഖലയിലും വികസനം ഉണ്ടാകുമ്പോഴും ജനങ്ങളുടെ സുരക്ഷയും, ദേശത്തിന്റെ ഐക്യതയും, സമാധാനത്തിനുവേണ്ടി നില കൊള്ളുന്നില്ലെങ്കിൽ പുരോഗതി എന്ന വാക്കിന് അർഥമില്ലാതെയാകും.
മണിപ്പൂരിന്റെ സമാധാനത്തിനായി നമുക്ക് പ്രാർത്ഥിക്കാം അതോടൊപ്പം തന്നെ നീചമായ പ്രവണതകൾക്കെതിരെ ശബ്ദമുയർത്താം.