പാസ്റ്റർ ജോൺ മത്തായിയുടെ മാതാവ് തങ്കമ്മ ജോൺ (92) നിത്യതയിൽ ചേർക്കപ്പെട്ടു
ഷെഫീൽഡ് (യു.കെ): ഷെഫീൽഡ് പെന്തക്കോസ്തൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോൺ മത്തായിയുടെ മാതാവ് തങ്കമ്മ ജോൺ (92) കർത്താവിൽ നിദ്ര പ്രാപിച്ചു. പരേതനായ മാമ്പഴമഠത്തിൽ കുര്യൻ ജോണിന്റെ സഹധർമിണിയാണ്. സംസ്‍കാര ശുശ്രൂഷ വ്യാഴാഴ്‌ച്ച രാവിലെ എട്ടരയോടെ സ്വഭവനത്തിൽ ആരംഭിച്ച് പന്ത്രണ്ട് മണിയോടെ പത്തനംതിട്ട ടൗൺ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.
മക്കൾ: പാസ്റ്റർ ജോൺ മത്തായി (പാസ്റ്റർ, ഷെഫീൽഡ് പെന്തക്കോസ്തൽ ചർച്ച്, യു.കെ), പാസ്റ്റർ. എം.ജെ തോമസ് (പാസ്റ്റർ, ചർച്ച് ഓഫ് ഗോഡ് ഇട്ടിയപ്പാറ ), ലിസ്സി , കുഞ്ഞുമോൾ, മേഴ്‌സി, ഗ്രേസ്, ഓമന. മരുമക്കൾ: ഷേർലി, ജോയ്‌സ്, ബേബിക്കുട്ടി, ലാലു, സജി, ജോമോൻ. ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.


- Advertisement -

Comments are closed.