തൌസെന്റ് ടോർച്ചസ് മിഷൻ ചലഞ്ച് സെമിനാർ ജൂലൈ 8ന് കോഴിക്കോടും ജൂലൈ 10ന് ഈങ്ങാപ്പുഴയിലും

കോഴിക്കോട്: സംഘടനാ വ്യത്യാസമില്ലാതെ പാസ്റ്റേഴ്സിനെയും യുവജനങ്ങളെയും സുവിശേഷീകരണത്തിനാ യി സജ്ജരാക്കുവാൻ വേണ്ടി ഒരുക്കുന്ന തൌസെന്റ് ടോർച്ചസ് (1000 ടോർച്ചസ് ) മിഷൻ ചലഞ്ച് സെമിനാർ ജൂലൈ 8 ശനിയാഴ്ച കോഴിക്കോട് കെ.പി.സി ഫിലദൽഫിയ ചർച്ചിലും ജൂലൈ 10 ന് ഈങ്ങാപ്പുഴ ഐ.പി.സി ശാലേം ചർച്ചിലും നടക്കും. രാവിലെ 10 മുതൽ വൈകീട്ട് 4 വരെ നടക്കുന്ന ഈ മിഷൻ ചലഞ്ച് സെമിനാറുകളിൽ അനുഗ്രഹിതരായ ദൈവദാസന്മാർ ക്ലാസ്സുകൾ നയിക്കും. വടക്കേ ഇന്ത്യൻ മിഷനറിമാർ ഹൃദയസ്പർശിയായ തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്ക് വെക്കും.

കേരളത്തിലെ 14 ജില്ലകളിലും നടത്തപ്പെടുന്ന ഈ മിഷൻ ചലഞ്ച് സെമിനാർ ജൂലൈ 3 ന് ഇടുക്കി ജില്ലയിൽ തുടക്കം കുറിച്ചു. പാസ്റ്റർ സണ്ണി മാത്യുവും (നേര്യമംഗലം) ഇവാ. സുനിൽ ടി ശാമുവേലും (തിരുവല്ല) സെമിനാറുകൾക്ക് നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like
Leave A Reply