തോണ്ടലിൽ അന്നമ്മ വർഗീസ് (പ്രീമിയർ അമ്മച്ചി 97) അക്കരെ നാട്ടിൽ
മാവേലിക്കര: പ്രീമിയർ ബുക്ക് ഡിപ്പോ ഉടമയായിരുന്ന പരേതനായ കെ.ജി. വർഗീസിന്റെ സഹധർമ്മിണിയും റ്റി പി എം തിരുവല്ല സെന്റർ മാവേലിക്കര സഭാംഗമായ കോട്ടപ്പുറത്ത് തോണ്ടലിൽ അന്നമ്മ വർഗീസ് (97) നിര്യാതയായി. സംസ്കാര ശുശ്രൂഷ നാളെ രാവിലെ 10 ന് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് തിരുവല്ല കിഴക്കൻ മുത്തൂർ റ്റി പി എം സെമിത്തേരിയിൽ.
പരേത പന്തളം വിരുപ്പുകാലായിൽ കുടുംബാംഗമാണ്. ഭൗതികശരീരം നാളെ രാവിലെ 8ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. മക്കൾ: റോയി വർഗീസ് (യു.എസ്), ജേക്കബ് വർഗീസ് (പ്രീമിയർ, മാവേലിക്കര), കുര്യൻ വർഗീസ് (യു.എസ്), സാറാമ്മ വർഗീസ്. മരുമക്കൾ: മണിയമ്മ (യു.എസ്), ലാലി, നിത (യു.എസ്), ബെൻ മാത്യൂസ് (കുവൈറ്റ്).