ബിനു ജോസ് ജേക്കബ്(37) അക്കരെ നാട്ടിൽ
തിരുവാർപ്പ്(കോട്ടയം): വെട്ടിക്കാട് മണലേൽ ചിറയിൽ പരേതനായ ജോസ് ജോസഫിന്റെ മകനും ഐപിസി കോട്ടയം നോർത്ത് സെന്ററിലെ തിരുവാർപ്പ് ബഥേൽ സഭാംഗവും പിവൈപിഎ പ്രവർത്തനുമായിരുന്ന ബിനു ജോസ് ജേക്കബ്(37) അക്കരെ നാട്ടിൽ. സംസ്ക്കാര ശുശ്രുഷകൾ നാളെ (27.06.2023) രാവിലെ 9.00 മണിമുതൽ ഭവനത്തിൽ ആരംഭിച്ച് വൈകുന്നേരം 4.00 ന് വേളൂർ ഐപിസി സെമിത്തേരിയിൽ സംസ്കരിക്കും.
കോട്ടയത്തെ ഐപിസിയുടെ വളർച്ചകളിൽ നിർണ്ണായക പങ്കുവഹിക്കുകയും പടിഞ്ഞാറൻ പ്രദേശങ്ങളിലെ സുവിശേഷ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും, ഐപിസി ബഥേൽ സഭയുടെ സ്ഥാപക പ്രവർത്തകരിൽ ഒരാളുമായിരുന്ന മണലേൽച്ചിറയിൽ പരേതനായ എം.കെ.ജോസഫിൻറെ (കുട്ടപ്പൻ) കൊച്ചുമകനാണ് പരേതൻ. ഐപിസി കോട്ടയം നോർത്ത് സെന്റർ പി.വൈ.പി.എയുടെ മുൻ ജോയിന്റ് സെക്രട്ടറി ബിനോയ് ജോസ് ജോസഫ് മൂത്ത സഹോദരനാണ്. ദുഃഖാർത്ഥരായ കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക.