കോട്ടയം: പൂനെയിൽ സുവിശേഷ വേലയിൽ ഏർപ്പെട്ടിരുന്ന ഇത്തിത്താനം സ്വദേശി, അപ്പോസ്തൽ ഓഫ് ലൗവ് എന്നറിയപ്പെടുന്ന പാസ്റ്റർ സി എൻ നൈനാൻ നിത്യതയിൽ പ്രവേശിച്ചു.
പരേതന്റെ ഭൗതിക ശരീരം ജൂൺ 26 രാവിലെ പതിനൊന്നിന് മഹാരാഷ്ട്ര പിമ്പ്രി കോളണിയിലെ ഖരൽ വാദി കാംനഗർ ദ് യുണൈറ്റഡ് ചർച്ച് ഓഫ് ക്രൈസ്റ്റിലും തുടർന്ന് വൈകിട്ട് ഏഴുവരെ പിമ്പിൾ ഗൗരവ് ഹോമിലും പൊതു ദർശനത്തിന് വെക്കുന്നതായിരിക്കും.സംസ്കാര ശുശ്രൂഷ ജൂൺ 28 രാവിലെ പത്തിന് ചങ്ങനാശേരി ഇത്തിത്താനം ദ് ചർച്ച് ഓഫ് ഗോഡിന്റെ നേത്യത്വത്തിൽ നടക്കും.
ഭാര്യ: ഡോ. ആലി നൈനാൻ. മക്കൾ: സുബാഷ് നൈനാൻ, ഡോ.സന്തോഷ് നൈനാൻ.മരുമക്കൾ:സുമ, നീത. കൊച്ചു മക്കൾ: എൽസ, ജെറിൻ, ജോഷ്വ, സ്റ്റീഫൻ,ഡേവിഡ്,സാമുവേൽ.