സി.എ ഏകദിന സമ്മേളനം “എറൈസ് ആൻഡ് ഷൈൻ” തിരുവല്ലയിൽ
തിരുവല്ല: ക്രൈസ്റ്റ് അംബാസിഡേഴ്സ് തിരുവല്ല സെക്ഷൻ നടത്തുന്ന ഏകദിന പ്രോഗ്രാം “എറൈസ് ആൻഡ് ഷൈൻ” കുറ്റപ്പുഴ ക്രിസ്ത്യൻ അസംബ്ലി ചർച്ചിൽ വച്ച് ജൂൺ 28ന് ബുധനാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം നാലു മണി വരെ നടത്തപ്പെടുന്നു.
പാസ്റ്റർ കെ എസ് സാമുവൽ, പാസ്റ്റർ റെജി ശൂരനാട്, പാസ്റ്റർ ജോമോൻ കുരുവിള തുടങ്ങിയവർ ക്ലാസുകൾ നയിക്കുന്നു. പ്രിൻസ് അടൂർ ആരാധനയ്ക്ക് നേതൃത്വം കൊടുക്കുന്നു. പരിശുദ്ധാത്മ നിറവിലുള്ള ആരാധന, അനുഗ്രഹിക്കപ്പെട്ട ദൈവിക സന്ദേശങ്ങൾ, വിടുതലിൻ ശുശ്രൂഷകൾ, അനുഗ്രഹിക്കട്ടെ സാക്ഷ്യങ്ങൾ, കാത്തിരിപ്പ് യോഗം തുടങ്ങിയവ ഈ മീറ്റിങ്ങിന്റെ പ്രത്യേകതകളാണ്. തിരുവല്ല ക്രൈസ്റ്റ് അംബാസിഡർസ് ഈ മീറ്റിങ്ങിന് നേതൃത്വം നൽകും.