പത്തനാപുരം: ഇന്ത്യ പെന്തകോസ്ത് ദൈവസഭ കൊല്ലം കുണ്ടറ പെരുമ്പുഴ സഭാ ശുശ്രൂഷൻ പാസ്റ്റർ ജേക്കബ് സാമുവേൽ (55) നിത്യതയിൽ പ്രവേശിച്ചു. കഴിഞ്ഞ 20 വർഷം കർത്താവിന്റെ മഹിമ ഏറിയ സുവിശേഷ വേലയിൽ ആയിരുന്നു.
സംസ്കാര ശുശ്രൂഷ തിങ്കൾ 26-6-2023 രാവിലെ 9 മണിക്ക് പിടവുർ തുണ്ടുവിള മേലേതിൽ ഉള്ള ഭവനത്തിൽ ആരംഭിച്ചു 12 മണിക്ക് ഐപിസി വാളകം സഭാ സെമിത്തേരിയിൽ നടക്കും.
ഭാര്യ: ഡെയ്സി ജേക്കബ് (church of God സീനിയർ പാസ്റ്റർ പരേതനായ പാസ്റ്റർ D. Solomon ൻ്റെ മകൾ)
മക്കൾ: ജെയ്സൺ ജേക്കബ് ബാംഗളൂർ , സ്റ്റെഫി ജേക്കബ്.
ഐപിസി വേങ്ങൂർ സെന്റർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.