തോമസ് മാത്യു (39) അക്കരെ നാട്ടിൽ


ന്യൂയോർക്ക്: ആലപ്പുഴ മുൻസിപ്പൽ വാർഡിൽ കൃപാലയത്തിൽ റിട്ട എക്സൈസ് സൂപ്രണ്ട് പി.ടി. മാത്യു – ഡാർലി ദമ്പതികളുടെ മകൻ തോമസ് മാത്യു (39) ഫിലദൽഫ്യയിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. കുറേ നാളായി ശാരീരിക അസ്വാസ്ഥ്യം നിമിത്തം ഭവനത്തിൽ വിശ്രമത്തിലായിരുന്നു. കേരളത്തിൽ ആലപ്പുഴ ദി പെന്തക്കോസ്ത് മിഷൻ സഭാംഗം ആയിരുന്ന പരേതൻ 2012-ൽ അമേരിക്കയിലേക്ക് കുടിയേറുകയും, ഫിലദൽഫ്യ ന്യൂ ടെസ്റ്റമെന്റ് (റ്റി പി എം) സഭാംഗമായി തുടർന്നു. ജെഫേഴ്സൺ ഹോസ്പിറ്റൽ ജീവനക്കാരനായിരുന്നു പരേതൻ. കുണ്ടറ പുനവിള കുടുംബാംഗമായ സൂസൻ ഡാനിയേൽ ആണ് സഹധർമ്മിണി.
ഭൗതിക ശരീരം ജൂൺ 30 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് New Testament Church (7250 Bustleton Ave, Philadelphia, PA 19149) മന്ദിരത്തിൽ പൊതുദർശനത്തിന് വെയ്ക്കുകയും, തുടർന്ന് അനുസ്മരണ ശുശ്രൂഷയും നടക്കും. സംസ്കാര ശുശ്രൂഷകൾ ജൂലൈ 1 ശനിയാഴ്ച രാവിലെ 9 ന് അതേ മന്ദിരത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഭൗതിക ശരീരം സംസ്കരിക്കും.
മക്കൾ: ഗ്രേസ്, ഗോഡ്വിൻ, ഗ്ലോറിയ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply