ബംഗളൂരു ആർച്ച്ബിഷപ്പുമായി സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തി
ബംഗളൂരു: ബംഗളൂരു ആർച്ച്ബിഷപ് ഡോ. പീറ്റർ മച്ചാഡോയുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച ആർച്ച്ബിഷപ്സ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. മന്ത്രിമാരായ കെ.ജെ. ജോർജ്, ബി.സെഡ്. സമീർ അഹമ്മദ് ഖാൻ, പൊളിറ്റിക്കൽ സെക്രട്ടറി നസീർ അഹമ്മദ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വിവാദമായ മതപരിവർത്തന നിരോധന നിയമം കർണാടക റദ്ദാക്കിയിരുന്നു. ഇതിൽ സർക്കാരിനെ അഭിനന്ദിച്ച് ഡോ. പീറ്റർ മച്ചാഡോ രംഗത്തെത്തിയിരുന്നു. വിവിധ മുസ്ലിം നേതാക്കളെയും മുഖ്യമന്ത്രിയും സംഘവും സന്ദർശിച്ചു.